Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യദിനത്തിൽ ജിയോഫോൺ ബുക്ക് ചെയ്തത് 60 ലക്ഷം പേർ; ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു; സെപ്റ്റംബർ രണ്ടാംവാരത്തിൽ ഫോൺ വിതരണം ചെയ്യുമെന്ന് റിലയൻസ്

ആദ്യദിനത്തിൽ ജിയോഫോൺ ബുക്ക് ചെയ്തത് 60 ലക്ഷം പേർ; ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു; സെപ്റ്റംബർ രണ്ടാംവാരത്തിൽ ഫോൺ വിതരണം ചെയ്യുമെന്ന് റിലയൻസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആദ്യ ദിവസംതന്നെ 60 ലക്ഷം ജിയോ ഫോണുകൾ ബുക്ക് ചെയ്തതായി റിലയൻസ് റീട്ടെയിൽ. രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചർ ഫോണിന് ബുക്കിങ് തുടങ്ങിയത്.

ബുക്കിങിന്റെ ആധിക്യംകൊണ്ട് ഓഗസ്റ്റ് 28ന് ബുക്കിങ് നിർത്തിവെച്ചു. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. മുൻഗണനാക്രമത്തിൽ ബുക്ക് ചെയ്യാൻ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഇ-മെയിൽ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്.
സെപ്റ്റംബർ രണ്ടാമത്തെ ആഴ്ചയോടെ ബുക്ക് ചെയ്തവർക്ക് ഫോൺ വിതരണം ചെയ്തുതുടങ്ങും.

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്നരീതിയിലാണ് ജിയോയുടെ ഫീച്ചർ ഫോൺ വിതരണം ചെയ്യുക. ബുക്ക് ചെയ്യുമ്പോൾ 500 രൂപയാണ് നൽകേണ്ടത്. ഫോൺ ലഭിക്കുമ്പോൾ ബാക്കിയുള്ള 1000 രൂപ നൽകണം. 36 മാസങ്ങൾക്കുശേഷം ഫോൺ തിരിച്ചുനൽകുമ്പോൾ 1,500 രൂപയും തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP