Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാദ്ഗാം ജിഗ്നേഷ് മേവാനിയെ കൈവിട്ടില്ല; ബിജെപി റെക്കോഡ് വിജയത്തിന് ഇടയിലും കടുത്ത പോരാട്ടത്തിന് ഒടുവിൽ വിജയം

വാദ്ഗാം ജിഗ്നേഷ് മേവാനിയെ കൈവിട്ടില്ല; ബിജെപി റെക്കോഡ് വിജയത്തിന് ഇടയിലും കടുത്ത പോരാട്ടത്തിന് ഒടുവിൽ വിജയം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ബിജെപി റെക്കോഡ് വിജയം നേടിയ തരംഗത്തിനിടയിലും, ദളിത് നേതാവും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ജിഗ്‌നേഷ് മേവാനി പിടിച്ചുനിന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം വട്ടവും വാദ്ഗാം മണ്ഡലത്തിൽനിന്നും മേവാനി ജയിച്ചു.

3857 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബിജെപി സ്ഥാനാർത്ഥി മനിഭായ് ജെതാഭായ് വഗേലയെയാണ് മേവാനി പരാജയപ്പെടുത്തിയത്. മേവാനിക്ക് 92,567 വോട്ടും വഗേലക്ക് 88,710 വോട്ടും ലഭിച്ചു. 2017 ൽ വാദ്ഗാമിൽനിന്നും കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മേവാനി ജയിച്ചത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP