Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഝാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു; സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ആഭ്യന്തര വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഝാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു; സംഘടനയുടെ  പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ആഭ്യന്തര വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം. പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ വീണ്ടും നിരോധിച്ചു. കഴിഞ്ഞ വർഷവും പോപ്പുലർ ഫ്രണ്ടിനെ ഝാർഖണ്ഡിൽ നിരോധിച്ചിരുന്നു. ഇത് പിന്നീട് നീക്കിയെങ്കിലും വീണ്ടും സർക്കാർ നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ കഴിഞ്ഞ വർഷം നിരോധിച്ചത്. എന്നാൽ ഓഗസ്റ്റിൽ ഹൈക്കോടതി നിരോധനം തടഞ്ഞു. അടുത്തിടെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഐഎസ് സ്വാധീനിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ വീണ്ടും നിരോധനം ഏർപ്പെടുത്തത്.സംസ്ഥാനത്തെ പാക്കുർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് വളരെ സജീവമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP