Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവപ്പെട്ട ജനങ്ങൾക്ക് പത്തുരൂപ നിരക്കിൽ വസ്ത്രങ്ങൾ; വാ​ഗ്ദാനം നടപ്പിലാക്കി ഹേമന്ത് സോറൻ സർക്കാർ

പാവപ്പെട്ട ജനങ്ങൾക്ക് പത്തുരൂപ നിരക്കിൽ വസ്ത്രങ്ങൾ; വാ​ഗ്ദാനം നടപ്പിലാക്കി ഹേമന്ത് സോറൻ സർക്കാർ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും സബ്‌സിഡി നിരക്കിൽ ദോത്തി അല്ലെങ്കിൽ ലുങ്കി, സാരി എന്നിവ നൽകുമെന്ന് ജാർഖണ്ഡ് സർക്കാർ. വർഷത്തിൽ രണ്ട് തവണ 10 രൂപ നിരക്കിലാണ് ഇവ നൽകുക. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കും ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. 10 രൂപ നിരക്കിലാകും വസ്ത്രങ്ങൾ വിതരണം ചെയ്യുക. ഈ സാമ്പത്തിക വർഷം ഒരു പ്രാവശ്യമായിരിക്കും വസ്ത്രങ്ങൾ വിതരണം ചെയ്യുക. അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP