Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാർഖണ്ഡ് കൃഷി മന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ബാദൽ പത്രലേഖ്

ജാർഖണ്ഡ് കൃഷി മന്ത്രിക്കും കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ബാദൽ പത്രലേഖ്

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി։ ജാർഖണ്ഡ് കൃഷി മന്ത്രി ബാദൽ പത്രലേഖിന് കോവിഡ് ബാധ. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ തന്നെ ക്വാറന്റീനിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. “ഇന്നലെ ഞാൻ കൊറാണ വൈറസ് പരിശോധിക്കുകയും രാത്രിയിൽ ഫലം വരികയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായ് അടുത്തിടപഴകിയ എല്ലാവരും വൈറസ് പരിശോധന നടത്തണം. എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ അപേക്ഷിക്കുകയാണ്“മന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുന്മുഖ്യമന്ത്രിയും രാജ്യ സഭാ എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷിബു സോറന്റെ സ്റ്റാഫും വീട്ടിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP