Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിക്ക് അമ്മയുടേയും ഭർത്താവിന്റേയും ക്രൂരത വിശദീകരിച്ച് കത്തെഴുതി; പൊലീസെത്തുമ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഝാൻസി റാണിയെ; ബിടെക് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതികളെ കണ്ടെത്താനാകാതെ തെലുങ്കാന പൊലീസ്

മുഖ്യമന്ത്രിക്ക് അമ്മയുടേയും ഭർത്താവിന്റേയും ക്രൂരത വിശദീകരിച്ച് കത്തെഴുതി; പൊലീസെത്തുമ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഝാൻസി റാണിയെ; ബിടെക് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതികളെ കണ്ടെത്താനാകാതെ തെലുങ്കാന പൊലീസ്

ഹൈദരാബാദ്: ഝാൻസി റാണിയെന്ന 21 വയസുകാരിയാണ് ആത്മഹത്യയ്ക്ക് കാരണക്കാരയവരെ കണ്ടെത്താൻ പൊലീസിന് ഇനിയും ആയിട്ടില്ല. ഝാൻസി റാണിയുടെ അമ്മയേയും ഭർത്താവിനേയും കണ്ടെത്താനാണ് പൊലീസ് ശ്രമം. അമ്മയിൽ നിന്നും ഭർത്താവിൽ നിന്നും എൽക്കുന്ന ക്രുര പീഡനത്തിൽ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം.

മാതാവും ഭർത്താവും ചേർന്ന് തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നതായി യുവതി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചുണ്ടികാണിച്ചിരുന്നു. കഴിഞ്ഞ ബുധാനാഴ്ചയായിരുന്നു ആത്മഹത്യ. എന്നിട്ടും തെലുങ്കാന പൊലീസിന് പ്രതികളെ കണ്ടെത്താനാവാത്തത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബിടെക് വിദ്യാർത്ഥിനിയായിരുന്നു ഝാൻസി റാണി. കത്ത് കിട്ടിയ മുഖ്യമന്ത്രി പൊലീസിനെ അയയ്ക്കുകയായിരുന്നു. എന്നാൽ തൂങ്ങി മരിച്ചു നിൽക്കുന്ന യുവതിയെയാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയ നിലയിലായിരുന്നു വീട്.

യുവതിയെ മാതാവും ഭർത്താവും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. അമ്മയുടെയും ഭർത്താവിന്റെ ക്രുര പീഡനത്തിൽ നിന്നും തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചത്. മാതാവും ഭർത്താവും ചേർന്ന് തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നതായി യുവതി തന്റെ കത്തിൽ ചുണ്ടികാണിച്ചിരുന്നു. യുവതിയെ മാതാവും ഭർത്താവും ചേർന്ന് കൊലപ്പെടുത്തനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. സംഭവത്തിനു ശേഷം യുവതിയുടെ മാതാവും ഭർത്താവും ഒളിവിലാണ്.

ആത്മഹത്യക്ക് ഒരു ദിവസം മുൻപായിരുന്നു യുവതി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് കത്തയച്ചത്. എന്നാൽ ഹൈദരാബാദിൽ നിന്നും നുറ് കിലോമീറ്റൾ താണ്ടി പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേയ്ക്കും ഝാൻസി താമസിച്ചിരുന്ന വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽക്കാരിൽ നിന്നും യുവതിയുടെ മരണ വിവരം പൊലീസ് അറിയുന്നത്. യുവതിയുടെ മരമണാന്തര ചടങ്ങിനായി മാതാവും ഭർത്താവും പോയിരിക്കുകയാണ് എന്നാണ് അയൽക്കാരിൽ നിന്നും ലഭിച്ച വിവരം. ഇരുവർക്കുമായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ഝാൻസി അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന്റെ ചെലവ്ക്ക് പണം നൽകിയത് ഭർത്താവിന്റെ വീട്ടുകാരായിരുന്നു. എന്നാൽ വിവാഹ ശേഷം പണം ചോദിച്ച് ഇയാൾ സ്ഥിരം യുവതിയെ ഉപദ്രവിച്ചിരുന്നു. പണം കണ്ടെത്തുന്നതിന് അമ്മയും ഭർത്താവും ചേർന്ന് യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായി കത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP