Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ന് രാത്രി 10.30ന് ജെറ്റ് എയർവേസിന്റെ അവസാന വിമാനവും നിലത്തിറങ്ങിയെന്ന് കമ്പനി; സർവീസുകൾ പൂർണമായി നിർത്തലാക്കുന്നത് പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാത്തതിനെ തുടർന്ന്; ജീവനക്കാർ ആശങ്കയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ന് രാത്രി 10.30ന് ജെറ്റ് എയർവേസിന്റെ അവസാന വിമാനവും നിലത്തിറങ്ങിയെന്ന് കമ്പനി; സർവീസുകൾ പൂർണമായി നിർത്തലാക്കുന്നത് പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാത്തതിനെ തുടർന്ന്; ജീവനക്കാർ ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബയ്: ജെറ്റ് എയർവേസിന്റെ എല്ലാ വിമാന സർവീസുകളും ബുധനാഴ്ച രാത്രിയോടെ നിറുത്തിവയ്ക്കും. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെതുടർന്നാണ് തീരുമാനം.ബുധനാഴ്ച രാത്രിയിൽ 10.30ന് ജെറ്റ് എയർവേസിന്റെ അമൃത്സറിൽനിന്നും മുംബൈയ്ക്കുള്ള അവസാന വിമാനവും നിലത്തിറക്കുന്നതോടെ സർവീസുകൾ നിർത്തുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. അഞ്ച് വിമാനങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നത്. ജീവനക്കാർ ആശങ്കയിലാണ്.

നിലവിലുള്ള സാമ്പത്തിക സ്ഥിതിയിൽ നാമമാത്രമായ സർവീസുകൾ എങ്കിലും നടത്തുന്നതിന് അധിക ഫണ്ട് ലഭിക്കാതെ കഴിയില്ലെന്ന് കമ്പനി വൃത്തങ്ങൾപറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമാന സർവീസുകൾ നിറുത്തിവയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ നേരത്തെതന്നെ കമ്പനി നിറുത്തിവച്ചിരുന്നു.

ബാങ്കുകൾ തുക അനുവദിച്ചില്ലെങ്കിൽ രക്ഷയില്ലെന്നു സൂചിപ്പിച്ച് കമ്പനി മാനേജ്‌മെന്റ് സ്റ്റോക് എക്‌സ്‌ചേഞ്ചുകൾക്ക് കത്ത് നൽകിയിരുന്നു. വ്യോമയാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.ബാങ്കുകൾ അടിയന്തരമായി 1500 കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്പ തിരിച്ചടവു മുടങ്ങിയ കമ്പനി ഇപ്പോൾ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP