Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെ.ഇ.ഇ, നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല; ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതലും നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും

ജെ.ഇ.ഇ, നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല; ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതലും നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെ.ഇ.ഇ., നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ(മെയിൻ) പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടത്തും.

നേരത്തെ, പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷകൾ നീട്ടിവച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP