Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഐടി പ്രവേശനം: ജെഇഇ അഡ്വാൻസ്ഡ് ഒക്ടോബർ മൂന്നിന്; പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഐഐടി പ്രവേശനം: ജെഇഇ അഡ്വാൻസ്ഡ് ഒക്ടോബർ മൂന്നിന്; പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിൽ എൻജിനീയറിങ് പഠനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻഡ്സ് ഒക്ടോബർ മൂന്നിന് നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബർ മൂന്നിലേക്ക് നീട്ടിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂറാണ് പരീക്ഷ നിയന്ത്രിക്കുന്നത്. പരീക്ഷയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ ജൂൺ 26ന് പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യത്തെ 23 ഐഐടികളിലേക്കുള്ള പ്രവേശനത്തിനാണ് പ്രവേശന പരീക്ഷ. വിവിധ എൻജിനീയറിങ്, സയൻസ്, ആർക്കിടെക് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ. കോവിഡ് കാരണം മുൻവർഷം പരീക്ഷ എഴുതാൻ കഴിയാത്ത യോഗ്യതയുള്ളവർക്കും ഇത്തവണ നേരിട്ട് പരീക്ഷ എഴുതാവുന്നതാണ്. രജിസ്ട്രേഷൻ, യോഗ്യത തുടങ്ങി കൂടുതൽ വിവരങ്ങൾക്ക്  jeeadv.ac.in സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP