Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സ്നേഹിക്കുന്ന പെൺകുട്ടിയെ മറ്റൊരാൾക്കൊപ്പം കണ്ടു; പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തി യുവാവ്

സ്നേഹിക്കുന്ന പെൺകുട്ടിയെ മറ്റൊരാൾക്കൊപ്പം കണ്ടു; പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തി യുവാവ്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ മറ്റൊരു യുവാവിനൊപ്പം കണ്ടതോടെ യുവതിയെ കൊലപ്പെടുത്തി യുവാവ്. ശനിയാഴ്ച രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. യുവതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. പെൺകുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ആക്രമണത്തെ തുടർന്ന് അബോധാവസ്ഥയിലായ നിലയിലാണ് യുവതിയെ ദൃശ്യങ്ങളിൽ കാണുന്നത്. പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു യുവാവുമായി യുവതി ഇടപഴകുന്നതിലുള്ള അസൂയയാണ് യുവാവിന്റെ ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP