Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിതീഷ് കുമാർ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് ബിഹാറിൽ ജെഡിയു എംഎൽഎ രാജിവച്ചു; തന്റെ പരാതികൾ കേൾക്കാൻ പാർട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ശ്യാം ബഹദൂർ സിങ്; രാജിവച്ചത് ബാർ നർത്തകിമാരോടൊപ്പം നൃത്തം ചെയ്യുന്നത് പതിവാക്കിയ എംഎൽഎ

നിതീഷ് കുമാർ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് ബിഹാറിൽ ജെഡിയു എംഎൽഎ രാജിവച്ചു; തന്റെ പരാതികൾ കേൾക്കാൻ പാർട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ശ്യാം ബഹദൂർ സിങ്; രാജിവച്ചത് ബാർ നർത്തകിമാരോടൊപ്പം നൃത്തം ചെയ്യുന്നത് പതിവാക്കിയ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ജനതാദൾ യുണൈറ്റഡിലെ മുതർന്ന നേതാവും എംഎൽഎയുമായ ശ്യാം ബഹദൂർ സിങ് പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചു. തന്റെ പരാതികൾ കേൾക്കാൻ പാർട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് രാജി.

നിതീഷ് കുമാർ സർക്കാരിനെതിരേ ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സർക്കാർ ഭൂമിയെല്ലാം ചില മാഫിയ സംഘങ്ങൾക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് തടയാൻ ശ്രമിച്ചവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.മുതിർന്ന നേതാവായ ശ്യാം ബഹദൂർ സിംഗിന്റെ പരാതികൾ പരിശോധിക്കുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും ജെഡിയു നേതൃത്വം അറിയിച്ചു.

ബാർ നർത്തകിമാരോടൊപ്പം നൃത്തം ചെയ്യുന്നത് പതിവാക്കിയ എംഎൽഎയാണ് രാജിവച്ചിരിക്കുന്നത്.ബാർഹാരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ശ്യാം ബഹദൂർ സിങ് തന്റെ മണ്ഡലത്തിൽ തന്നെയുള്ള ഒരു പരിപാടിക്കിടെയാണ് അശ്ലീല നൃത്തം ചെയ്യുന്ന ബാർ നർത്തകിക്കൊപ്പം ചുവടുവെച്ചത്. നൃത്തം ചെയ്യുകമാത്രമല്ല, ചില അശ്ലീല ചേഷ്ടകൾ എംഎൽഎ നർത്തകിയോട് കാണിക്കുന്നത് പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. ഇതാദ്യമായല്ല എംഎൽ ഡാൻസ് വിവാദത്തിൽപെടുന്നത്.

2010ൽ ഒരു പരിപാടിയിൽ പെൺകുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന എംഎൽഎയുടെ വീഡിയോ ഒരു ലോക്കൽ ചാനൽ പുറത്തുവിട്ടത് വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു. ബാർ നർത്തകിമൊർക്കൊക്കം നൃത്തം വെയ്ക്കുകയും നർത്തകന്മാരേപ്പോലെ അശ്ലീല ചേഷ്ടകളോടെ ഡാൻസ് ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് അന്ന് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP