Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ജോലി സമയത്ത് ഓഫീസ് ജീവനക്കാരിയുമായി കേണലിന്റെ ലൈംഗികബന്ധം: പണികൊടുക്കാൻ ഓഫീസിലെ കാമകേളികൾ ക്യാമറയിൽ പകർത്തി ജവാന്മാർ: കേണലിന്റെ സ്വഭാവം തുറന്ന് കാട്ടി കേന്ദ്രമന്ത്രിക്ക് കത്തെഴുതി ജവാന്മാർ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം

ജോലി സമയത്ത് ഓഫീസ് ജീവനക്കാരിയുമായി കേണലിന്റെ ലൈംഗികബന്ധം: പണികൊടുക്കാൻ ഓഫീസിലെ കാമകേളികൾ ക്യാമറയിൽ പകർത്തി ജവാന്മാർ: കേണലിന്റെ സ്വഭാവം തുറന്ന് കാട്ടി കേന്ദ്രമന്ത്രിക്ക് കത്തെഴുതി ജവാന്മാർ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗണ്ഡ്: കേണൽ ഓഫീസിലെ ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ജവാന്മാർ മൊബൈലിൽ പകർത്തിയ സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. 25 രജപുത്താന റൈഫിൾസിലെ രണ്ട് ജവാന്മാർ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ന്നു.

പഞ്ചാബിലെ അബോഹറിൽ ജോലിചെയ്യുന്ന സമയത്താണ് കേണൽ ജീവനക്കാരിയുമായി ഓഫീസിനുള്ളിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടത്. ഇദ്ദേഹത്തിന്റെ നിരന്തരമായ മാനസികപീഡനത്തിന് ഇരയായ രണ്ട് ജവാന്മാർ ഈ സംഭവം ചിത്രീകരിക്കുകയായിരുന്നു. കേണലിനിട്ട് പണികൊടുക്കാൻ ഇത് മൊബൈലിൽ പകർത്തിയത്. കേണലിനെ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് ജവാന്മാർ സൂചിപ്പിച്ചു. കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ തങ്ങൾ വീഡിയോ പകർത്തിയ കാര്യവും ഇവർ വിശദീകരിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട കേണൽ നിലവിൽ സർവീസിൽനിന്ന് വിരമിച്ചയാളാണ്. സർവീസിൽനിന്ന് വിരമിച്ചെങ്കിലും സൈനിക നിയമമനുസരിച്ചുള്ള അന്വേഷണം നേരിടാൻ ഇദ്ദേഹം ബാധ്യസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകർത്തിയ വീഡിയോ ഉപയോഗിച്ച് ജവാന്മാർ കേണലിനെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നോ എന്നും സൈന്യം അന്വേഷിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP