Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുന്നു; ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാൻ

നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുന്നു; ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാൻ

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാൻ. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നു എന്ന് ജാപ്പനീസ് അംബാസഡർ സതോഷി സുസുക്കി പറഞ്ഞു. ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂൺ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച സംഭാഷണത്തെ തുടർന്നാണ് സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തിയിരുന്നു. എഫ്എസ് ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP