Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടി; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീർ പൊലീസിന്റെ സ്ഥിരീകരണം

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടി; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീർ പൊലീസിന്റെ സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

ജമ്മുകശ്മീർ: രജൗറി ജില്ലയിൽ നാല് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സുന്ദെർബനി ഏരിയയിലാണ് സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടിയത്. അടുത്തിടെ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീർ പൊലീസ് മേധാവി എ.പി. വൈദ് വ്യക്തമാക്കി.

പ്രദേശത്ത് ഭികകരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഭികരർക്കായി തിരച്ചിൽ തുടങ്ങിയത്. തിരച്ചിൽ തുടങ്ങുന്നതിന് മുമ്പ് പ്രദേശത്തെ സ്‌കൂളുകൾ മുഴുവനും അടയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഏറ്റുമുട്ടൽ നടന്നാൽ ഭീകരർ സ്‌കൂളുകൾ ഒളിയിടമാി തിരഞ്ഞെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്‌കൂളുകൾ അടപ്പിച്ചത്.

വൈകിട്ട് 5.30 ഓടെ നാല് ഭീകരരെ വധിച്ചതായി രജൗറി ഡപ്യൂട്ടി കമ്മീഷണർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരനെ സൈന്യം വധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP