Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനന്തനാഗിൽ സ്ഫോടനം നടത്താനുള്ള ലഷ്‌കർ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലുപേർ അറസ്റ്റിൽ

അനന്തനാഗിൽ സ്ഫോടനം നടത്താനുള്ള ലഷ്‌കർ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലുപേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സ്ഫോടനം നടത്താനുള്ള ലഷ്‌കർ ഇ തൊയ്ബ ഭീകരരുടെ നീക്കം തകർത്ത് ജമ്മു കശ്മീർ പൊലീസ്. നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം പിടികൂടിയത്.

ബാരാമുള്ള സ്വദേശി അമിർ റെയാസ് ലോൺ, സീർ ഹംദാൻ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുൽവാമയിലെ രാജ്‌പോറ സ്വദേശി ഷുഹൈബ് മുസാഫർ ക്വുസി, താരിഖ് ദാർ എന്നിവരാണ് അറസ്റ്റിലായത്.

അനന്ത്‌നാഗ് പട്ടണത്തിൽ നടത്താൻ ഉദ്ദേശിച്ച വലിയ സ്‌ഫോടന പദ്ധതിയാണ് പൊലീസിന്റെ ഈ നീക്കത്തിലൂടെ തടുക്കാനായത്. ഓൺലൈൻ പ്രചാരണത്തിന് ഇരയാകുന്നതിൽ നിന്നു യുവാക്കളെ രക്ഷിക്കാൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ വേദികളിലൂടെയും ഭീകരസംഘടനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ലോണിന്റെ പക്കൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പടെ പിടിച്ചെടുത്തു. ബാരാമുള്ള സ്വദേശിയായ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ ബിലാൽ ഷെയ്ഖുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പുൽവാമയിലെ സജീവ ഭീകരനായ ആക്വിബ് ദാറുമായി ക്വാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP