Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ് പട്ടിക; ജാമിയ മിലിയ ഒന്നാം സ്ഥാനത്ത്

കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ് പട്ടിക; ജാമിയ മിലിയ ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ ഒന്നാംസ്ഥാനത്ത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ 90 ശതമാനം പോയന്റോടെയാണ് ജാമിയ മിലിയ ഒന്നാമതെത്തിയത്.

അരുണാചൽപ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാല (83 ശതമാനം), ജവാഹർലാൽ നെഹ്രു സർവകലാശാല (82) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 78 ശതമാനം പോയന്റോടെ അലിഗഢ് മുസ്ലിം സർവകലാശാല നാലാംസ്ഥാനം നേടി.

Stories you may Like

വിദ്യാഭ്യാസമന്ത്രാലയം, യുജിസി. എന്നിവയുമായി സർവകലാശാലകൾ ഒപ്പുവെക്കുന്ന ധാരാണാപത്രത്തിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫിൽ, പിഎച്ച്.ഡി. എന്നീ കോഴ്സുകളിൽ പ്രതിവർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ, വിദേശ വിദ്യാർത്ഥികൾ എന്നിവരുടെ എണ്ണം, അദ്ധ്യാപകരുടെ മികവ്, അവരുടെ അംഗസംഖ്യ, വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP