Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി കലാപത്തിലും പങ്ക്; ജാമിഅ വിദ്യാർത്ഥിയും എസ്‌ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാൽ​ തൻഹയെ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തു; ലോക്ഡൗണിന്റെ മറവിലുള്ള വിദ്യാർത്ഥി വേട്ട പൊലീസ് അവസാനിപ്പിക്കണമെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി

ഡൽഹി കലാപത്തിലും പങ്ക്; ജാമിഅ വിദ്യാർത്ഥിയും എസ്‌ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാൽ​ തൻഹയെ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തു; ലോക്ഡൗണിന്റെ മറവിലുള്ള വിദ്യാർത്ഥി വേട്ട പൊലീസ് അവസാനിപ്പിക്കണമെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാമിഅ കോഓഡിനേഷൻ കമ്മിറ്റി അംഗവും ഡൽഹിയിലെ എസ്‌ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാൽ​ തൻഹയെ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തു. ഡൽഹി അക്രമവുമായി ബന്ധപ്പെട്ടാണ്​ അറസ്​റ്റ്​. ജാമിഅ മില്ലിയ ഇസ്​ലാമിയയിൽ പൗരത്വ സമരത്തി‍​​​ന്റെ നേതൃനിരയിലുണ്ടായിരുന്ന ആളാണ് ആസിഫ് ഇഖ്ബാൽ​ തൻഹ. പൊലീസ് നേരത്തേ ചോദ്യംചെയ്തു വിട്ടയച്ച ജാമിഅയിലെ വിദ്യാർത്ഥി നേതാവാണ് ആസിഫ് തൻഹ. തൻഹക്ക്​ പുറമെ ചാന്ദ്​ ബാഗിൽ നിന്ന്​ ശദബ്​ എന്നയാളെയും സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഡൽഹി അക്രമ സംഭവവുമായി ബന്ധപ്പെട്ട്​ ഇരുവരേയും നേരത്തേ ക്രൈം ബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തിരുന്നു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്നത്​ തടയൽ നിയമമനുസരിച്ചാണ്​ ആസിഫ്​ തൻഹക്കെതിരെയുള്ള നടപടി.

ജാമിഅ സമര സമിതിയിൽ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാർത്ഥി സഫൂറ സർഗാറിനെയും പൂർവ വിദ്യാർത്ഥി ശഫീഉർറഹ്മാനെയും അറസ്​റ്റ്​ ചെയ്ത് യു.എ.പി.എ ചുമത്തി തിഹാർ ജയിലിൽ അടച്ചിരിക്കുകയാണ്​. ജാമിഅയിലെ പൗരത്വ സമരത്തിൽ മാത്രം ഉണ്ടായിരുന്ന ആസിഫിനെ ഡൽഹി വർഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ്​ സ്പെഷൽ സെൽ ശനിയാഴ്ച രാത്രി അബുൽ ഫസൽ എൻക്ളേവിൽ താമസിക്കുന്ന വീട്ടിലെത്തി കസ്​റ്റഡിയിലെടുത്തിരുന്നു. അപ്പോൾ തന്നെ മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കി പൊലീസ് കസ്​റ്റഡിയിൽ ചോദ്യം ചെയ്യാൻ വാങ്ങിയ ആസിഫിനെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഞായറാഴ്​ച തിഹാർ ജയിലിലേക്ക് അയക്കുകയായിരുന്നു.

ജാമിഅ സംഘർഷവുമായ ബന്ധപ്പെട്ട കേസിൽ റിമാന്റിലായിരുന്ന ആസിഫ് ഇഖ്ബാൽ തൻഹയുടെ പേരിൽ കലാപ കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു. ആവശ്യപ്പെട്ടു.

നേരത്തേ കലാപ കേസുകളിൽ ജാമിയ വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ജാമിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തക‌ർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP