Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഞ്ചിക്ക് ശേഷം മറ്റൊരു മൗണ്ടൻ മാൻ കൂടെ; മക്കൾക്ക് സ്‌കൂളിൽ പോകാനുള്ള കഷ്ടപ്പാട് കണ്ട് മല തുരന്ന് റോഡുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജലന്ദർ നായക് അത്ഭുതമാകുന്നു; രണ്ട് വർഷമായി ദിവസേന എട്ടുമണിക്കൂർ റോഡ് വെട്ടൽ; നായകിന്റെ കഠിന പ്രയത്നത്തിനു ബഹുമതി നൽകി റോഡ് പൂർത്തിയാക്കാനൊരുങ്ങി സർക്കാർ

മാഞ്ചിക്ക് ശേഷം മറ്റൊരു മൗണ്ടൻ മാൻ കൂടെ; മക്കൾക്ക് സ്‌കൂളിൽ പോകാനുള്ള കഷ്ടപ്പാട് കണ്ട് മല തുരന്ന് റോഡുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജലന്ദർ നായക് അത്ഭുതമാകുന്നു; രണ്ട് വർഷമായി ദിവസേന എട്ടുമണിക്കൂർ റോഡ് വെട്ടൽ; നായകിന്റെ കഠിന പ്രയത്നത്തിനു ബഹുമതി നൽകി റോഡ് പൂർത്തിയാക്കാനൊരുങ്ങി സർക്കാർ

ഫുൽബാനി: ബിഹാറിലെ മൗണ്ടൻ മാൻ എന്ന മാഞ്ചിക്കു ശേഷം റോഡുണ്ടാക്കാനായി കഷ്ടപ്പെട്ട് ഒഡീഷയിൽ നിന്നും ജലന്ദർ നായക്. രണ്ടു വർഷമായി ദിവസം എട്ടു മണിക്കൂർ ഒറ്റയ്ക്കാണ് ജലന്ദർ നായക് റോഡുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഗ്രാമമായ ഗുംസാഹിയിൽനിന്നും ഫുൽബാനി ടൗണിലേക്കുള്ള 15 കിലോമീറ്റർ റോഡാണ് ജലന്ദർ ഉണ്ടാക്കുന്നത്. നായകിന്റെ കഠിന പ്രയത്നത്തിനു ബഹുമതി നൽകാനും MGNREGS പദ്ധതിയിൽ ശമ്പളം നൽകാനുമാണ് സർക്കാർ തീരുമാനം.

45 വയസ്സുകാരനനായ നായകിനു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നാൽ തന്റെ മൂന്നു കുട്ടികൾ സ്‌കൂളിലെത്തുന്നതിനായി വളരെയധികം കഷ്ടതകൾ സഹിച്ച് മലനിരകൾ കടന്നാണ് പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ചുറ്റികയും ഉളിയുമായി റോഡിലേക്കിറങ്ങിയത്. പച്ചക്കറികൃഷി ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന നായക് തനന്റെ കുട്ടികളുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയാണ് ഇതിലേക്കിറങ്ങിയത്. നായകിന്റെ പ്രയത്നത്തിനു സർക്കാർ വേണ്ട ബഹുമതി നൽകുമെന്നും. തുടർന്നുള്ള റോഡു വികസനം സർക്കാർ പൂർത്തിയാക്കുമെന്നുമാണ് വിവരം.

മുൻപ് ബീഹാറിൽ സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാൻ ഇടയായ മലയെ 22 വർഷം ഒറ്റയ്ക്കു റോഡുണ്ടാക്കിയ മാഞ്ചിയെന്ന മനുഷ്യൻ ചർച്ചയായിരുന്നു. നായകിന്റെ കഠിനപ്രയത്നം കണക്കിലെടുത്ത് കളക്ടർ റോഡു വികസനം പൂർത്തിയാകാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP