Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 കോടി കർഷകർക്ക് 2000 രൂപ വീതമുള്ള സാമ്പത്തിക സഹായത്തിന് ആദ്യഗഡു ഉടൻ; സഹായത്തുക ക്രമേണ വർധിപ്പിക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി; ആദ്യ ഗഡു ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കർഷകരിലെത്തിക്കാൻ സർക്കാർ ശ്രമം; ഭൂമി ഉടമസ്ഥത സംബന്ധിച്ച രേഖകൾ കുറ്റമറ്റ രീതിയിൽ ലഭ്യമല്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും ജയ്റ്റ്‌ലി

12 കോടി കർഷകർക്ക് 2000 രൂപ വീതമുള്ള സാമ്പത്തിക സഹായത്തിന് ആദ്യഗഡു ഉടൻ; സഹായത്തുക ക്രമേണ വർധിപ്പിക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി; ആദ്യ ഗഡു ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കർഷകരിലെത്തിക്കാൻ സർക്കാർ ശ്രമം; ഭൂമി ഉടമസ്ഥത സംബന്ധിച്ച രേഖകൾ കുറ്റമറ്റ രീതിയിൽ ലഭ്യമല്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും ജയ്റ്റ്‌ലി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ 12 കോടി കർഷകർക്ക് 2000രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന കേന്ദ്ര സർക്കാർ ബജറ്റിലെ പ്രഖ്യാപനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ചെറുകിട നാമമാത്ര കർഷകർക്കാണ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നേട്ടമുണ്ടാവുന്നത്. ഇതു പ്രകാരം വാർഷിക സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡുവായ 2000 രൂപ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും തുക കാലക്രമേണ വർധിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. 2015-16ലെ കാർഷിക സെൻസസിന്റെ അടിസ്ഥാനത്തിലാണ് 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ആദ്യ ഗഡു കർഷകരിലെത്തണമെന്ന് സർക്കാർ താൽപര്യപ്പെടുന്നുണ്ടെന്നും എന്നാൽ, ഒട്ടുമിക്ക ജില്ലകളിലും ഭൂമി ഉടമസ്ഥതത സംബന്ധിച്ച രേഖകൾ കുറ്റമറ്റ രീതിയിൽ ലഭ്യമല്ലെന്നതാണു പ്രധാന പ്രശ്‌നമെന്നും ജയ്റ്റ്‌ലി ചൂണ്ടക്കാട്ടി. ഭൂമി രേഖകൾ ഡിജിറ്റൽ സംവിധാനത്തിലാക്കാനുള്ള പദ്ധതി ഏതാനും സംസ്ഥാനങ്ങളിലേ നടപ്പായിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമാവധി 2 ഹെക്ടർവരെ കൃഷിയോഗ്യമായ ഭൂമിയുള്ള കർഷക കുടുംബങ്ങൾക്കാണ് ആനൂകുല്യം ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ 1 മുതൽ പ്രാബല്യത്തിലാക്കിയാണ് ആനുകൂല്യം നൽകുന്നത്. ഭർത്താവിനും ഭാര്യയ്ക്കും 18 വയസ്സ് തികയാത്ത മക്കൾക്കുംകൂടി മൊത്തം പരമാവധി 2 ഹെക്ടർ ഭൂമിയെങ്കിൽ പദ്ധതിയുടെ ആനുകൂല്യം. ഈ മാസം 1വരെയുള്ള ഉമടസ്ഥതാ രേഖകളുടെ അടിസ്ഥാനത്തിൽ. അടുത്ത 5 വർഷം ഭൂമി ഉടമസ്ഥതയിൽ വരുന്ന മാറ്റം (കുടുംബ സ്വത്ത് എന്ന നിലയ്ക്കല്ലാതെ) ആനുകൂല്യം ലഭിക്കാൻ പരിഗണിക്കില്ല. പദ്ധതിക്ക് അർഹതയുള്ളവരുടെ വിവരങ്ങൾ തയാറാക്കേണ്ടത് സംസ്ഥാന സർക്കാർ.

അടിസ്ഥാന വിവരങ്ങൾക്കൊപ്പം ആധാർ നമ്പർ, ആധാർ നമ്പർ ഇല്ലെങ്കിൽ ആധാർ എന്റോൾമെന്റ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവയും വേണം. ആദ്യ ഗഡുവിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ 1 മുതൽ അടുത്ത മാർച്ച് 31വരെ. ആധാർ നമ്പർ ഇല്ലാത്തവർക്ക് വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പ് പദ്ധതി കാർഡ് തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. രണ്ടാം ഗഡു മുതൽ ആധാർ നമ്പർ നിർബന്ധം.കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ പണം നേരിട്ട് നൽകും. ആനുകൂല്യത്തിന് അർഹതയുള്ളവരുടെ പട്ടിക ഗ്രാമ പഞ്ചായത്തിൽ പരസ്യപ്പെടുത്തണം.

കേരളത്തിൽ 13.95 ലക്ഷമാണ് കൃഷിഭൂമിയായിട്ടുള്ളത്. ഇതിൽ നാമമാത്ര കർഷകരുടേത് (1 ഹെക്ടർ വരെ): 8.56 ലക്ഷം ഹെക്ടറാണ്. ചെറുകിട കർഷകർക്ക് (1 മുതൽ 2 ഹെക്ടർ വരെ): 2.42 ലക്ഷം ഹെക്ടർ വരെയാണ് സ്ഥലമുള്ളത്. കേരളത്തിൽ ഒരു നാമമാത്ര കർഷകനു ശരാശരിയുള്ളത് 0.12 ഹെക്ടറാണെന്നിരിക്കേ 1.34 ഹെക്ടരാണ് ഒരു ശരാശരി ചെറുകിട കർഷകന് സ്വന്തമായുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP