Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിന്റെ മിനിമം വേതനം വാഗ്ദാനം വെറും തട്ടിപ്പും കാപട്യവും; അഞ്ചുപതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസാണ് ദാരിദ്ര്യത്തെ രാഷ്ട്രീയവൽകരിച്ചത്; ശക്തമായ വിമർശനവുമായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി

രാഹുലിന്റെ മിനിമം വേതനം വാഗ്ദാനം വെറും തട്ടിപ്പും കാപട്യവും; അഞ്ചുപതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസാണ് ദാരിദ്ര്യത്തെ രാഷ്ട്രീയവൽകരിച്ചത്; ശക്തമായ വിമർശനവുമായി കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം തട്ടിപ്പും കാപട്യവുമാണ്. അഞ്ചു പതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസിന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ദാരിദ്ര്യം രാഷ്ട്രീയവത്ക്കരിച്ച ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വെറും നുണയാണ്. നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ സാധാരണക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നുണ്ട്. ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്നതിനെ സുപ്രീംകോടതിയിൽ എതിർത്തത് കോൺഗ്രസ് നേതാക്കളായ അഭിഭാഷകരാണെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

ലോകത്ത് ഒരിടത്തും ഇത്തരം പദ്ധതി പ്രഖ്യാപിച്ചിട്ടില്ല എന്ന അവകാശവാദത്തോടെയാണ് രാഹുൽ ഗാന്ധി രാജ്യത്തെ പാവപ്പെട്ടവർക്ക് പ്രതിമാസം 12,000രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പിലാക്കുമെന്നാണ് വാഗ്ദാനം. ഇതിനെതിരെയാണ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP