Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത് ഷായുടെ ഹിന്ദി വാദത്തിന് ജയറാം രമേശ് മറുപടി പറഞ്ഞത് യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ; ഒരു മിനിറ്റിൽ കോൺഗ്രസ് നേതാവ് സംസാരിച്ചത് മൂന്ന് ഭാഷകളിൽ; അമിത് ഷായുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും മുന്നറിയിപ്പ്

അമിത് ഷായുടെ ഹിന്ദി വാദത്തിന് ജയറാം രമേശ് മറുപടി പറഞ്ഞത് യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ; ഒരു മിനിറ്റിൽ കോൺഗ്രസ് നേതാവ് സംസാരിച്ചത് മൂന്ന് ഭാഷകളിൽ; അമിത് ഷായുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: കർണാടക മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അമിത് ഷായുടെ ഹിന്ദി വാദത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ഒരു മിനിറ്റിൽ മൂന്ന് ഭാഷകൾ സംസാരിച്ചാണ് അമിത് ഷായുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്ന മുന്നറിയിപ്പ് നൽകിയത്. എം വിശ്വേശരയ്യ മെമോറിയൽ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ഗവർണർ വാജുഭായ് വാല എന്നിവരും വേദിയിലിരിക്കവെയാണ് ജയറാം രമേശ് അമിത് ഷായെ രൂക്ഷമായി വിമർശിച്ചത്. ഒരു രാജ്യം ഒരു നികുതി എന്നത് നടപ്പാകും. എന്നാൽ, ഒരു രാജ്യം ഒരു ഭാഷ എന്നത് യാഥാർത്ഥ്യമാകില്ല. നമ്മൾ ഒരു രാജ്യമാണ്-നമുക്ക് ഒരുപാട് ഭാഷകളുണ്ട്. നാം ഒരു രാജ്യമാണ്-ഒരുപാട് സംസ്ഥാനങ്ങളുണ്ട്-ജയറാം രമേശ് പറഞ്ഞു.

തന്റെ പ്രസ്താവന മിനിറ്റിനുള്ളിൽ കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പറഞ്ഞാണ് ജയറാം രമേശ് പ്രസംഗം അവസാനിപ്പിച്ചത്. ജവഹർലാൽ നെഹ്‌റുവാണ് ആധുനിക ഇന്ത്യയുടെ സൃഷ്ടാവെന്നും എന്നാൽ ചിലർ അദ്ദേഹത്തിന്റെ മഹത്വത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP