Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യദിനം സമ്മാനിച്ചത് തടവറയിൽ നിന്നും മോചനം; 36 വർഷത്തിനു ശേഷം ജന്മനാട്ടിൽ കാലുകുത്തി ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ; മരിക്കും മുൻപ് ഭർത്താവിനെ കാണണമെന്ന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഭാര്യ

കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യദിനം സമ്മാനിച്ചത് തടവറയിൽ നിന്നും മോചനം; 36 വർഷത്തിനു ശേഷം ജന്മനാട്ടിൽ കാലുകുത്തി ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ; മരിക്കും മുൻപ് ഭർത്താവിനെ കാണണമെന്ന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഭാര്യ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഴിച്ചുകൂട്ടിയത് പാക്കിസ്ഥാനിലെ ജയിലിൽ. ഒടുവിൽ 36 വർഷങ്ങൾക്ക് ശേഷം ജയ്പൂർ സ്വദേശിക്ക് മോചനം. ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തുമെന്ന് ലാഹോർ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ മനസിൽ പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ 2018ന്റെ ആരംഭം മുതൽ ഇദ്ദേഹത്തിന് തലവര തന്നെ മാറുകയായിരുന്നു. 36 വർഷങ്ങൾക്ക് മുൻപ് പെട്ടെന്നൊരു ദിവസം ശർമ്മ ജയ്പൂരിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തി. ഒരു വിവരവും കിട്ടിയില്ല.

എന്നാൽ 2018 ന്റെ ആരംഭത്തിലാണ് ഇദ്ദേഹം പാക്കിസ്ഥാനിലെ ലാഹോർ ജയിലിൽ തടവിൽ കഴിയുന്നതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് സർക്കാർ തലത്തിൽ നടന്ന അന്വേഷണങ്ങൾക്കും തെളിവെടുപ്പിനും ശേഷം അദ്ദേഹം ഭാരതമണ്ണിൽ കാൽകുത്തി. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ അയൽ രാജ്യത്തെ ജയിലിൽ കഴിഞ്ഞ ഗജാനന്ദ് ശർമ, മരിക്കും മുൻപ് സ്വന്തം ഭർത്താവിനെ ഒരുനോക്ക് കാണുക എന്ന സ്വന്തം ഭാര്യയുടെ അന്തിമാഭിലാക്ഷം നിറവേറ്റാനെന്നപോലെ സ്വന്തം ഭവനത്തിൽ എത്തിച്ചേർന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാൻ 30 ഇന്ത്യൻ തടവുകാരെയാണ് ഇന്ന് മോചിപ്പിച്ചത്.

ഈ തടവുകാരിൽ ഒരാളാണ് 36 വർഷം പാക്കിസ്ഥാനിൽ ജയിലിൽ കഴിഞ്ഞ ഗജാനന്ദ് ശർമ. പാക്കിസ്ഥാന്റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. 27 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടെ 30 പേരെയാണ് ഇന്ന് പാക്കിസ്ഥാൻ മോചിപ്പിച്ചത്. ജനുവരിയിലും പാക്കിസ്ഥാൻ ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP