Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോദ്യങ്ങൾ ചോദിച്ച് കോൺഗ്രസ് സൈനികരുടെ മനോവീര്യം കെടുത്തുന്നു; പ്രതിപക്ഷത്തിന്റെ ഭാഷ അവരുടെ കുടുംബത്തിന്റെത്; ഇന്ത്യാ-ചൈന പ്രശ്നത്തിൽ കേന്ദ്രസർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ

ചോദ്യങ്ങൾ ചോദിച്ച് കോൺഗ്രസ് സൈനികരുടെ മനോവീര്യം കെടുത്തുന്നു; പ്രതിപക്ഷത്തിന്റെ ഭാഷ അവരുടെ കുടുംബത്തിന്റെത്; ഇന്ത്യാ-ചൈന പ്രശ്നത്തിൽ കേന്ദ്രസർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ഇന്ത്യാ-ചൈന പ്രശ്നത്തിൽ കേന്ദ്രസർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങളുന്നയിച്ച് സൈനികരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'സൈന്യത്തെ ഗൽവാൻ വാലിയിൽ വിന്യസിപ്പിച്ചതുമുതൽ കോൺഗ്രസ് നേതാക്കൾ സൈനികരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള
ട്വീറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സൈനികർ നിരായുധരായി പോയത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. ഇത് അവരുടെ പരിമിതമായ അറിവിനെയാണ് തുറന്നുകാണിക്കുന്നത്. രാജ്യാന്തര കരാറുകളെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ലേ', നദ്ദ ചോദിച്ചു.

നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ സുരക്ഷാ സേനയെ നിരാശപ്പെടുത്തുന്നു. ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷ അയാളുടെ കുടുംബ മൂല്യങ്ങളെയാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ ഉപയോഗിക്കുന്ന ഭാഷ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ല. പ്രധാനമന്ത്രിയെപ്പോലും നിങ്ങൾ ബഹുമാനിക്കുന്നില്ല. സർക്കാരിന്റെ ഓർഡിനൻസുകൾ വലിച്ചുകീറുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും നദ്ദ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP