Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17,000 അടി ഉയരം, മൈനസ് ഡിഗ്രി സെൽഷ്യസ് കൊടും തണുപ്പ്;മൈനസ് ഡിഗ്രിയിൽ നിന്ന് സൈനികരുടെ റിപ്പബ്ലിക്ക് ദിനാഘോഷം; ഐ.ടി.ബി.പിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ മൈനസ് ഡിഗ്രിയിൽ നിന്ന് സൈനികരുടെ റിപ്പബ്ലിക്ക് ദിനാഘോഷം. 

ഇന്തോ- ടിബറ്റൻ അതിർത്തി പൊലീസ് ഉദ്യോഗസ്ഥർ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

പ്രതികൂലമായ കാലാവസ്ഥയെ വകവെക്കാതെ ലഡാക്കിൽ 17000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതാക ഉയർത്തുന്ന സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആണ്. മഞ്ഞുപുതച്ചു കിടക്കുന്ന പ്രദേശത്ത് ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിങ്ങനെ ജവാന്മാർ മുദ്രാവാക്യങ്ങൾ ചൊല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.

വെള്ളവസ്ത്രം ധരിച്ചാണ് ജവാന്മാർ പരിപാടിയിൽ പങ്കെടുക്കുന്നത്.1962ലാണ് അതിർത്തി സംരക്ഷണത്തിന്റെ ഭാഗമായി ഐടിബിപി രൂപീകൃതമായത്.ഇന്ത്യ- ചൈന അതിർത്തിയിൽ 3488 കിലോമീറ്റർ ഭാഗത്താണ് ഐടിബിപി സുരക്ഷ ഒരുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP