Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർക്കലയിൽ കൊവിഡ് ബാധിച്ച ഇറ്റാലിയൻ പൗരന്റെ പരിശോധനാഫലം നെഗറ്റീവ്;48 മണിക്കൂറിനിടെ നടന്ന പരിശോധനകളിലെ തുടർച്ചയായ രണ്ട് ഫലങ്ങളാണ് നെഗറ്റീവ് തന്നെ; ഇയാൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചില്ലെന്നും കളക്ടർ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വർക്കലയിൽ കൊവിഡ് ബാധിച്ച ഇറ്റാലിയൻ പൗരന്റെ പരിശോധനാഫലം നെഗറ്റീവ്. തുടർച്ചയായി നടന്ന പരിശോധനാഫലമാണ് നെഗറ്റീവാണെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ അറിയിച്ചു.48 മണിക്കൂറിനിടെ നടന്ന പരിശോധനകളിലെ തുടർച്ചയായ രണ്ട് ഫലങ്ങളാണ് നെഗറ്റീവാണെന്ന് പറഞ്ഞത്.നേരത്തെ ഇറ്റാലിയൻ പൗരന്റെ ഗൈഡിനും ഇയാൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല എന്നും നേരത്തെ തെളിഞ്ഞിരുന്നു.

ഇയാളോട് നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. ഇറ്റാലിയൻ പൗരനുമായി നേരിട്ട് ഇടപഴികിയ നൂറിലധികം പേർ നിരീക്ഷണത്തിലുണ്ടായിരുന്നു.

കൊല്ലത്ത് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടു പേരുടെ ഫലവും നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.കണ്ണൂരിൽ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു കൊവിഡ് 19 കൂടി സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്. അതിൽ 25 പേർക്ക് നിലവിൽ കൊവിഡ് ബാധയുണ്ടെന്ന് വാർത്താ മ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP