Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന പരാതിയുമായെത്തിയ വയോധികയെ കൊണ്ട് കാലുപിടിപ്പിച്ചു ! സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥന് സർവീസിൽ നിന്നും സസ്‌പെൻഷൻ; സംഭവം രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനിലൊന്നായി തിരഞ്ഞെടുത്ത ഗുഡംബയിൽ

ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന പരാതിയുമായെത്തിയ വയോധികയെ കൊണ്ട് കാലുപിടിപ്പിച്ചു ! സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥന് സർവീസിൽ നിന്നും സസ്‌പെൻഷൻ; സംഭവം രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനിലൊന്നായി തിരഞ്ഞെടുത്ത ഗുഡംബയിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന പരാതിയുമായി എത്തിയ വയോധികയെ കൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. യുപിയിലെ ലഖ്‌നൗവിലുള്ള ഗുഡംബ എന്ന സ്ഥലത്താണ് സംഭവം. തേജ് പ്രകാശ് സിങ് എന്ന പൊലീസുകാരന്റെ അടുത്ത് പരാതിയുമായി പോയപ്പോഴാണ് വയോധികയ്ക്ക് കാലുപിടിക്കേണ്ട അവസ്ഥ വന്നത്. സംഗതിയുടെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുന്ന ലഖ്നൗവിലെ ഗുഡംബ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലത്തിലാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 20കാരനായ തന്റെ ചെറുമകൻ ജോലിസ്ഥലത്ത് യന്ത്രത്തിൽ കുടുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി എത്തിയ 75കാരി ബ്രഹ്മ ദേവിക്കാണ് പൊലീസ് ഇൻസ്‌പെക്ടറിൽ നിന്ന് മോശം അനുഭവമുണ്ടായത്.

വീഡിയോയിൽ ബ്രഹ്മ ദേവി കൈകൂപ്പി കരഞ്ഞുകൊണ്ട് പൊലീസുകാരനോട് അപേക്ഷിക്കുന്നതും കാലിൽ വീഴുന്നതും കാണാം. അപ്പോഴും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഇൻസ്‌പെക്ടർ തേജ് പ്രകാശ് സിങ്. ഈ വീഡിയോ വൈറലാവുകയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയാവുകയും ചെയ്തതോടെയാണ് ഇൻസ്‌പെക്ടർക്കെതിരെ അധികൃതർ നടപടിയെടുക്കാൻ തയ്യാറായത്.

ബ്രഹ്മ ദേവിയുടെ ചെറുമകൻ ആകാശ് യാദവിന്റെ ദുരൂഹ മരണത്തിന് ശേഷം കമ്പനിയുടമ ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ആകാശിന്റെ ബന്ധുക്കൾ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിരുന്നു. എന്നാൽ, പൊലീസ് ഇവരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ വൈറൽ ആയി പൊലീസുകാരനെതിരെ നടപടി വന്നതോടെ ആകാശ് യാദവിന്റെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP