Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യോമസേനാ രഹസ്യങ്ങൾ ഐസിസിന് കൈമാറി; തീവ്രവാദികൾക്കായി ചാരപ്രവർത്തനം നടത്തിയത് മലയാളിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; രഞ്ജിത്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

വ്യോമസേനാ രഹസ്യങ്ങൾ ഐസിസിന് കൈമാറി; തീവ്രവാദികൾക്കായി ചാരപ്രവർത്തനം നടത്തിയത് മലയാളിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; രഞ്ജിത്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ബട്ടിണ്ട: പാക്കിസ്ഥാൻ ചാര സംഘടനയായ ഐസിസിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ് മലയാളിയായ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്തോ-പാക് അതിർത്തിക്ക് സമീപമുള്ള ബട്ടിണ്ട എയർഫോസ് സ്‌റ്റേഷനിലെ ലീഡിങ് എയർക്രാഫ്റ്റ് മാന്റെ പോസ്റ്റിലായിരുന്ന രഞ്ജിത്ത്. യുദ്ധ വിമാനങ്ങളുടെ വിന്യാസം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം ഇയാൾക്ക് അറിയാമായിരുന്നു. മൂന്ന് മാസങ്ങളായി ഇയാൾ ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു. ജമ്മുവിലുള്ള ഒരു സ്ത്രീ വഴിയാണ് ഇന്ത്യയുടെ വ്യോമസേനയുടെ വിവരങ്ങൾ ഇയാൾ ഐസിസിന് കൈമാറിയിരുന്നത്.

കുറ്റാരോപിതനായ ഇയാളെ ഇന്നലെ കോർട്ട് മാർഷ്യൽ ചെയ്യുകയും സർവീസ്സിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി എയർഫോഴ്‌സ് അധികൃതർ അറിയിച്ചു. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം രാജ്യത്ത് ഐസിസിന് വേണ്ടി ചാരപ്രവർത്തനം നടത്തുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രഞ്ജിത്തും കുടുങ്ങിയത്.

തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ ഡൽഹിയിലെത്തിച്ചു പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കേരളത്തിൽ ഇയാളുടെ സ്വദേശം ഏതാണെന്ന് അറിവായിട്ടില്ല. പഞ്ചാബിലെ ഭട്ടിൻഡയിലായിരുന്നു രഞ്ജിത്തിനെ നിയമിച്ചിരുന്നത്. ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ഇമെയിൽ വഴിയും മെസേജ് സർവീസുകളിലൂടെയും പാക്കിസ്ഥാന് കൈമാറുകയായിരുന്നു ഇയാൾ. ഇതേപ്പറ്റി സുരക്ഷ ഏജൻസികൾ മുന്നറിയിപ്പു നൽകിയതിനെ തുടർന്ന് ഇയാളെ എയർഫോഴ്‌സ് പുറത്താക്കുകയായിരുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിൽ കൂടി പരിചയപ്പെട്ട യുവതിയാണ് രഞ്ജിത്തിനെ ഐസിസുമായി അടുപ്പിച്ചത്. നേരത്തെ ബിഎസ്എഫ് കോൺസ്റ്റബിളും സൈനികനുമടക്കം ആറുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയുടെ ആയുധ ശേഖരത്തെപ്പറ്റിയും പ്രതിരോധ രഹസ്യങ്ങളും ഇവർ പാക്കിസ്ഥാന് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ രഞ്ജിത്തിന് നേരത്തെ പിടിയിലായവരുമായി ബന്ധമുണ്ടെന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP