Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ; ഭീകരരുടെ വൻ സാന്നിധ്യമെന്ന കണ്ടെത്തൽ വസ്തുതാപരമായി ശരിയല്ലെന്ന് കേന്ദ്രം; രാജ്യത്ത് ഐഎസ്, ലക്ഷ്‌കറെ തയ്ബ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. ഭീകരരുടെ വൻ സാന്നിധ്യമെന്ന കണ്ടെത്തൽ വസ്തുതാപരമായി ശരിയല്ല. ഭീകരഭീഷണി തടയാൻ നടപടി സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് ഐഎസ്, ലക്ഷ്‌കറെ തയ്ബ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി

ഇന്ത്യയിലെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട് ജൂലൈയിൽ പുറത്തു വന്നിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള 150 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അൽ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ നിമ്‌റൂസ്, ഹെൽമണ്ട്, കാണ്ടഹാർ പ്രവിശ്യകളിൽ നിന്നു പ്രവർത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണിവർ. ഉസാമ മഹമൂദാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദയുടെ നേതാവ്. 2019 മെയ്‌ 10ന് പ്രഖ്യാപിച്ച ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180200 അംഗങ്ങളുണ്ടെന്നും ഇവർക്കു കേരളത്തിലും കർണാടകത്തിലും ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP