Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാന, ട്രെയിൻ ടിക്കറ്റുകളിൽ ഡിസ്‌ക്കൗണ്ട് ; 50ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ; ഐആർസിടിസി- എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഓഫറുകൾ അറിയാം

വിമാന, ട്രെയിൻ ടിക്കറ്റുകളിൽ ഡിസ്‌ക്കൗണ്ട് ; 50ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ; ഐആർസിടിസി- എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഓഫറുകൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിലവിൽ നിരവധി കമ്പനികൾ ഒട്ടേറെ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് ഐആർസിടിസി- എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്. ഒരുപാട് യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ കാർഡ്.

വിമാന ടിക്കറ്റിലും ട്രെയിൻ ടിക്കറ്റിലും നിശ്ചിത ഡിസ്‌ക്കൗണ്ട് ലഭിക്കും എന്നതാണ് ഈ കാർഡിന്റെ പ്രത്യേകത. ഇതിന് പുറമേ ഇൻഷുറൻസ്, പെട്രോൾ, ഡീസൽ സർചാർജ് എന്നിവയിലും ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് ഡിസ്‌ക്കൗണ്ട് ലഭിക്കും.

ആദ്യ യാത്രയിൽ തന്നെ 1500 റിവാർഡ് പോയന്റാണ് ലഭിക്കുക. ഒരു രൂപയാണ് റിവാർഡ് പോയന്റിന്റെ മൂല്യം. ഐആർസിടിസി- എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഡിസ്‌ക്കൗണ്ടിനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നവിധമാണ് ക്രമീകരണം.

ഒരു വർഷം യാത്രയ്ക്കായി 50,000 രൂപ ചെലവഴിച്ചാൽ 2500 റിവാർഡ് പോയന്റാണ് ലഭിക്കുക. ഒരു ലക്ഷമാണ് ചെലവഴിക്കുന്നതെങ്കിൽ റിവാർഡ് പോയന്റ് 5000 ആയി ഉയരും. ഐആർസിടിസി- എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പത്തുലക്ഷം രൂപയുടെ ട്രെയിൻ യാത്ര ഇൻഷുറൻസ് പരിരക്ഷ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും.

വിമാന അപകടത്തിൽ ജീവഹാനി സംഭവിക്കുകയാണെങ്കിൽ 50ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. ഇതിന് പ്രീമിയം അടയ്ക്കേണ്ടതില്ല. ഐആർസിടിസി- എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അഞ്ചുശതമാനത്തിന്റെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. തട്ടിപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ഒരു ലക്ഷം രൂപയുടെ പരിരക്ഷയാണ് മറ്റൊരു ആകർഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP