Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

മസ്തിഷ്‌ക്കത്തിലെ ട്യൂമറിന് പിന്നാലെ വൻകുടലിൽ അണുബാധ; ബോളിവുഡ് താരം ഇർഫാൻ ഖാൻ തീവ്രപരിചരണ വിഭാ​ഗത്തിൽ; പ്രാർത്ഥനകളോടെ ആരാധകർ

മസ്തിഷ്‌ക്കത്തിലെ ട്യൂമറിന് പിന്നാലെ വൻകുടലിൽ അണുബാധ; ബോളിവുഡ് താരം ഇർഫാൻ ഖാൻ തീവ്രപരിചരണ വിഭാ​ഗത്തിൽ; പ്രാർത്ഥനകളോടെ ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം ഇർഫാൻ ഖാൻ വൻകുടലിൽ അണുബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്.'ഇർഫാൻ ഖാനെ വൻകുടലിലെ അണുബാധയെത്തുടർന്ന് കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ വിവരങ്ങളും ഞങ്ങൾ അപ്പോൾത്തന്നെ അറിയിക്കും. അദ്ദേഹമിപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. ഇതുവരെ പോരാടാൻ അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ആത്മവിശ്വാസവും സഹായിച്ചു. ഇച്ഛാശക്തിയിലൂടെയും പ്രാർത്ഥനകളിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ', അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചിരുന്നു. തുടർന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP