Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിച്ച് ലക്കുകെട്ട ശേഷം വിമാനത്തിലുള്ളിൽ വച്ച് ജോലിക്കാർക്ക് നേരെ ഐറിഷ് യുവതിയുടെ അസഭ്യവർഷം; ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിൽ നിന്നും പുറത്ത് വന്ന വീഡിയോ വൈറൽ; ദേഷ്യം മൂത്ത യുവതി ജോലിക്കാരിയുടെ മുഖത്തേക്ക് തുപ്പി; ദേഷ്യപ്പെട്ടത് മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിന്

മദ്യപിച്ച് ലക്കുകെട്ട ശേഷം വിമാനത്തിലുള്ളിൽ വച്ച് ജോലിക്കാർക്ക് നേരെ ഐറിഷ് യുവതിയുടെ അസഭ്യവർഷം; ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിൽ നിന്നും പുറത്ത് വന്ന വീഡിയോ വൈറൽ; ദേഷ്യം മൂത്ത യുവതി ജോലിക്കാരിയുടെ മുഖത്തേക്ക് തുപ്പി; ദേഷ്യപ്പെട്ടത് മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണമെന്ന ചൊല്ല് വിമാനത്തിൽ വിലപ്പോവില്ല. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ. വിമാനയാത്രയ്ക്കിടെ അടിച്ചു പൂസായ ഐറിഷ് യുവതി കാട്ടിക്കൂട്ടിയ സംഭവങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരി മദ്യപിച്ച് വിമാനത്തിലെ ജോലിക്കാരുടെ നേരെ നടത്തുന്ന പരാക്രമങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയതോടെയാണ് സംഗതി പാട്ടായത്.

യുവതി വിമാനജീവനക്കാരോട് കയർത്തു സംസാരിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. ദേഷ്യം മൂത്ത് ജോലിക്കാരുടെ നേർക്ക് തുപ്പുന്നതും കാണാം. താനൊരു അഭിഭാഷകയാണെന്നും സർക്കാരുദ്യോഗസ്ഥയാണെന്നും ഇവരിടയ്ക്ക് പറയുന്നുണ്ട്. കുറച്ച് വൈൻ മാത്രം മതി എന്നാവശ്യപ്പെട്ട, ലക്കു കെട്ട ഇവർക്ക് കൂടുതൽ നൽകാൻ വിമാനത്തിലെ ജോലിക്കാർ തയ്യാറാവാത്തതിനെ തുടർന്നാണ് യാത്രക്കാരി ബഹളം തുടങ്ങിയത്. യാത്രക്കാരുടെ ഇടയിൽ ചെന്നും ഇവർ പ്രകടനം തുടരുന്നതായി വീഡിയോയിൽ കാണാം. വിമാനം ഇറങ്ങിയ ഉടൻ തന്നെ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP