Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കും; എന്നാൽ താനും തന്റെ രാജ്യവും ജാമിയ മിലിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കാകുലരാണ്; ആശങ്ക രേഖപ്പെടുത്തി ഇർഫാൻ പത്താൻ

രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കും; എന്നാൽ താനും തന്റെ രാജ്യവും ജാമിയ മിലിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കാകുലരാണ്; ആശങ്ക രേഖപ്പെടുത്തി ഇർഫാൻ പത്താൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ ആശങ്കപ്പെട്ട് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. രാഷ്ട്രീയ കുറ്റപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കും. എന്നാൽ താനും തന്റെ രാജ്യവും ജാമിയ മിലിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കാകുലരാണെന്ന് പത്താൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പത്താന്റെ പ്രതികരണം.

'പരസ്പരം കുറ്റപ്പെടുത്തുന്ന രാഷ്ട്രീയകളികൾ തുടരും. എനിക്കും എന്റെ രാജ്യത്തിനും ജാമിയ മില്ലിയയിലെ കുട്ടികളെ ഓർത്താണ് ആശങ്ക' എന്നാണ് പത്താന്റെ ട്വീറ്റ്. ഞായറാഴ്ചയാണ് ജാമിയ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ നേർക്ക് പൊലീസ് നടപടിയുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു.

കല്ലെറിഞ്ഞ വിദ്യാർത്ഥികൾക്കുനേരേ പൊലീസ് ടിയർ ഗ്യാസ് പ്രയോ ഗിച്ചു. ലാത്തിച്ചാർജും നടത്തി. സർവകലാശാലയ്ക്കുള്ളിലേക്കു പൊലീസ് വെടിവയ്ക്കുകയും ചെയ്തു. ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ സംഘർഷത്തിൽ കത്തിച്ചു. സർവകലാശാലകളുടെ സെന്റർ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP