Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിക്ക് പകരക്കാരനായി; ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനായി ഇസ്മാഈൽ ഖാനിയെ നിയമിച്ചു; പുതിയ നേതാവും കടുത്ത അമേരിക്കൻ വിരുദ്ധൻ; യുഎസിന് തിരിച്ചടി നൽകാൻ ഒരുങ്ങി ഇറാൻ

മറുനാടൻ ഡെസ്‌ക്‌

തെഹ്റാൻ: ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനായി ഇസ്മാഈൽ ഖാനിയെ നിയമിച്ചു. നിലവിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡറാണ് ഖാനി. യു.എസ് വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയാണ് പുതിയ നിയമനം നടത്തിയത്.

1997ലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡറായി ഖാനി നിയമിതനാവുന്നത്. ഖാനിയുമായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡിലെ അംഗങ്ങളെല്ലാം സഹകരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആവശ്യപ്പെട്ടു. അമേരിക്കക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഇസ്മാഈൽ ഖാനി.

ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനാണ് ഖാസിം സുലൈമാനി.

ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP