Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞങ്ങൾ രാമഭക്തർ ഏറ്റവും വേഗത്തിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു'; യുപിയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിജ്ഞ വൈറലായി

'ഞങ്ങൾ രാമഭക്തർ ഏറ്റവും വേഗത്തിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു'; യുപിയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിജ്ഞ വൈറലായി

മറുനാടൻ മലയാളി ബ്യൂറോ


ഡൽഹി: തർക്കഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന വിഷയം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിൽ രാമക്ഷേത്രം നിർമ്മിക്കാൻ പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഹോംഗാർഡ്‌സ് ഡയറക്ടർ ജനറൽ സൂര്യകുമാർ ശുക്ല ലക്‌നൗ സർവകലാശാലയിൽ നടന്ന ചടങ്ങിൽ പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യ ടുഡെ ചാനൽ പുറത്തുവിട്ടു.

അഖിൽ ഭാരതീയ സമഗ്ര വിചാർ എന്ന സംഘടന ജനുവരി 28ന് സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ, രാമക്ഷേത്ര നിർമ്മാണത്തിലെ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനായാണ് സൂര്യകുമാർ ശുക്ല ക്ഷണിക്കപ്പെട്ടത്. ഇതിനിടെയായിരുന്നു വിവാദ പ്രതിജ്ഞയെടുക്കൽ.

'ഞങ്ങൾ രാമഭക്തർ, ഇന്ന്, ചടങ്ങിന്റെ ഭാഗമായി, ഏറ്റവും വേഗത്തിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നു പ്രതിജ്ഞയെടുക്കുന്നു. ജയ് ശ്രീ റാം' എന്നു സൂര്യകുമാർ ശുക്ല ഏറ്റുചൊല്ലുന്ന വീഡിയോയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ പ്രതികരണവുമായി സൂര്യകുമാർ ശുക്ല രംഗത്തെത്തി. രാമക്ഷേത്ര നിർമ്മാണത്തിനായി ഒരിക്കലും പ്രതിജ്ഞയെടുത്തിട്ടില്ലെന്നും സമുദായിക ഐക്യത്തിനായാണ് ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിയതെന്നും സൂര്യകുമാർ ശുക്ല പറഞ്ഞു. പുറത്തുവന്നിരിക്കുന്ന വീഡിയോ വിഷയത്തിൽനിന്ന് അടർത്തിമാറ്റിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP