Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് താരം പ്രശാന്ത് തിവാരിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; അയൽക്കാരുമായുള്ള വാക്കു തർക്കമാണ് കാരണമെന്ന് സൂചന; കൈയ്ക്കു കാലിനും പരുക്കേറ്റ താരം ആശുപത്രിയിൽ; അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ

ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് താരം പ്രശാന്ത് തിവാരിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; അയൽക്കാരുമായുള്ള വാക്കു തർക്കമാണ് കാരണമെന്ന് സൂചന;  കൈയ്ക്കു കാലിനും പരുക്കേറ്റ താരം ആശുപത്രിയിൽ; അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

ഗസ്സിയാബാദ്: ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് താരം പ്രശാന്ത് തിവാരിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഗസ്സിയാബാദിലെ മുകുന്ദ് നഗറിലെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് താരത്തെ മർദ്ദിച്ചതെന്നാണ് വിവരം. 23കാരനായ താരത്തിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഐ.സി.യുവിലുള്ള പ്രശാന്ത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

പ്രശാന്ത് തിവാരി 2009 മുതൽ ക്രിക്കറ്റിൽ സജീവമാണ്. മാത്രമല്ല രണ്ട് ലോകകപ്പിലും കളിച്ചിച്ചുണ്ട്. 2012-ൽ മുംബൈ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്ന യുവതാരം ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കേണ്ടതായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലിന് ശേഷം പരിക്കേറ്റ പ്രശാന്ത് കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. മുംബൈയിലെ ലോക്കൽ ടീമിന് വേണ്ടി കളിക്കുന്നതിനിടയിൽ താരത്തിന്റെ തോളെല്ലിന് പരിക്കേൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP