Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന കുടിശിക നൽകിയില്ല; കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകാതെ ഐഒസി; 60കോടി നൽകി, സർവ്വീസുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ

ഇന്ധന കുടിശിക നൽകിയില്ല; കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകാതെ ഐഒസി; 60കോടി നൽകി, സർവ്വീസുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ധന കുടിശിക നൽകാത്തതിനാൽ കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിവച്ചു. കൊച്ചിക്കൊപ്പം റാഞ്ചി, മോഹാലി, പാറ്റ്‌ന, വിശാഖപട്ടണം, പൂന എന്നീ വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തുന്ന എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നതാണ് ഐഒസി നിർത്തിവച്ചത്.

എന്നാൽ, പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഐഒസിക്ക് 60 കോടി രൂപ നൽകിയെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്ധനം നൽകാത്തതുമായ പ്രതിസന്ധികൾ വിമാന സർവ്വീസുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP