Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലായ് 15 വരെ പുനരാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം; പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സർവീസുകൾക്കും ചരക്കുവിമാനങ്ങൾക്കും വിലക്കില്ല

അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലായ് 15 വരെ പുനരാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം; പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സർവീസുകൾക്കും ചരക്കുവിമാനങ്ങൾക്കും വിലക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലായ് 15 വരെ പുനരാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യാന്തര വിമാന സർവീസുകൾക്ക് ജൂൺ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സർവീസുകൾ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചരക്കുവിമാനങ്ങൾക്കും വിലക്കില്ല. ഡിജിസിഎ അനുമതി നൽകുന്ന വിമാനങ്ങൾക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാർച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. എന്നാൽ മെയ് 25-ന് ആഭ്യന്തര വിമാന സർവീസുകൾക്ക് സർക്കാർ അനുമതി നൽകി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളിൽ കേന്ദ്ര സർക്കാർ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നൽകിയിട്ടില്ല.

അതിനിടെ, വിമാന സർവീസുകൾക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യർഥനകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. യു.എസ്, ഫ്രാൻസ്, ജർമനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വ്യോമയാനമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP