Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി; ജൂൺ 30 വരെ പറക്കാനാവില്ലെന്ന് ഡിജിസിഎ; മറ്റുരാജ്യങ്ങളുമായി കരാർ പ്രകാരമുള്ള സർവീസ് തുടരും

കോവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി; ജൂൺ 30 വരെ പറക്കാനാവില്ലെന്ന് ഡിജിസിഎ; മറ്റുരാജ്യങ്ങളുമായി കരാർ പ്രകാരമുള്ള സർവീസ് തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജൂൺ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

അന്താരാഷ്ട്ര സർവ്വീസുകൾ വീണ്ടും ആരംഭിക്കുന്നത് കോവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വർഷം മാർച്ച് 23 മുതൽ ഏർപ്പെടുത്തിയ വിലക്കാണ് ഈ വർഷവും തുടരുന്നത്.അതേസമയം, മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവിൽ സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക അനുമതിയുള്ള ചാർട്ടേഡ് വിമാനങ്ങൾക്കും സർവ്വീസിന് അനുമതിയുണ്ടാകും.

വന്ദേ ഭാരത് വിമാനങ്ങളും, അമേരിക്കയും ബ്രിട്ടനുമടക്കം 27 രാജ്യങ്ങളുമായി കരാർ പ്രകാരം എയർ ബബിൾ സംവിധാനത്തോടെയുള്ള പ്രത്യേക വിമാനങ്ങളുമാണ് കഴിഞ്ഞ വർഷം മുതൽ സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയിൽ നിന്നുള്ള എയർ ബബിൾ സംവിധാനത്തിനും വിവിധ രാജ്യങ്ങൾ വിലക്കേൽപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP