Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി; പുതിയ നിയന്ത്രണം ജൂൺ 30 വരെ; നിയന്ത്രണം ദീർഘിപ്പിച്ചത് കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ

രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി; പുതിയ നിയന്ത്രണം ജൂൺ 30 വരെ; നിയന്ത്രണം ദീർഘിപ്പിച്ചത് കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ജൂൺ 30 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

രാജ്യത്ത് കോവിഡ് അതിതീവ്രവ്യാപനം തുടരുകയാണ്. കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാൽ പ്രത്യേക വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു.

ചരക്കുനീക്കത്തിനും തടസമുണ്ടാവില്ല. നിലവിൽ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP