Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാടിന് ഇന്ന് 'അന്ത്യയാത്ര'; കപ്പൽ ഇന്ന് മുംബൈ നേവൽ ഡോക് യാർഡിൽ നിന്നും ഗുജറാത്തിലെ കപ്പൽ പൊളിക്കൽ കേന്ദ്രത്തിലെത്തിക്കും: യുകെയിലെ റോയൽ നേവിയിലും ഇന്ത്യൻ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലിന് വിട ചൊല്ലി ഇന്ത്യൻ സേന

30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാടിന് ഇന്ന് 'അന്ത്യയാത്ര'; കപ്പൽ ഇന്ന് മുംബൈ നേവൽ ഡോക് യാർഡിൽ നിന്നും ഗുജറാത്തിലെ കപ്പൽ പൊളിക്കൽ കേന്ദ്രത്തിലെത്തിക്കും: യുകെയിലെ റോയൽ നേവിയിലും ഇന്ത്യൻ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലിന് വിട ചൊല്ലി ഇന്ത്യൻ സേന

സ്വന്തം ലേഖകൻ

മുംബൈ: 30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാടിന് ഇന്ന് 'അന്ത്യയാത്ര'. ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിനായി ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും. മുംബൈ നേവൽ ഡോക് യാർഡിൽ നിന്നും ഗുജറാത്തിലെ ഭാവ്‌നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്കാണ് ഇന്ന് യാത്ര പുറപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ യാഡ് ഇവിടെയാണ്. ശ്രീറാം ഗ്രൂപ് എന്ന കപ്പൽ പൊളിക്കൽ കമ്പനിയാണു ലേലത്തിൽ പിടിച്ചത്. 30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാട് 2017ലാണു ഡീകമ്മിഷൻ ചെയ്തത്. യുകെയിലെ റോയൽ നേവിയിലും തുടർന്ന് ഇന്ത്യൻ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലാണ് ഐഎൻഎസ് വിരാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP