Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം; സംഭവം വീട്ടിൽ പൂജ നടത്തവേ

തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം; സംഭവം വീട്ടിൽ പൂജ നടത്തവേ

സ്വന്തം ലേഖകൻ

തെലങ്കാന: തെലങ്കാനയിലെ നൊക്കോണ്ട മണ്ഡലിൽ തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ബാദവാത്ത് മാലു, കവിത എന്നിവരുടെ മകനായ മണികാന്തയാണ് മരിച്ചത്. വീട്ടിൽ പൂജ നടന്നുകൊണ്ടിരിക്കെയാണ് അപകടം. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പെ കുഞ്ഞ് മരിച്ചു. പുലർച്ചെ 4:30 ഓടെയാണ് സംഭവം.കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി പൂജയ്ക്കായി കൊണ്ടുവന്ന തേങ്ങാക്കഷ്ണം കുട്ടിയുടെ കയ്യിൽ കൊടുക്കുകയായിരുന്നു.

കളിക്കുന്നതിനിടെ കുട്ടി തേങ്ങാക്കഷ്ണം വായിലിട്ടു. ശ്വാസം തടസപ്പെട്ടതോടെ അസ്വസ്ഥത കാണിച്ച കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP