Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷീന ബോറ കൊലപാതക കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം; ഐഎൻഎക്‌സ് മീഡിയ കമ്പനി മുന്മേധാവിക്ക് ജാമ്യം അനുവദിച്ചത് ആറര വർഷത്തെ വിചാരണ തടവിന് ശേഷം; ദീർഘകാലം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി

ഷീന ബോറ കൊലപാതക കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം; ഐഎൻഎക്‌സ് മീഡിയ കമ്പനി മുന്മേധാവിക്ക് ജാമ്യം അനുവദിച്ചത് ആറര വർഷത്തെ വിചാരണ തടവിന് ശേഷം; ദീർഘകാലം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആറര വർഷത്തെ വിചാരണ തടവിന് ശേഷം ഷീന ബോറ കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഐഎൻഎക്‌സ് മീഡിയ കമ്പനി മുന്മേധാവി ഇന്ദ്രാണി മുഖർജിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2012ൽ ആദ്യ വിവാഹത്തിലെ മകൾ ഷീന ബോറ(25) യെ കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണിക്ക് എതിരായ കേസ്.

ദീർഘകാലം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. സിബിഐ പ്രത്യേക കോടതി പലതവണ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം നിഷേധിച്ചിരുന്നു. 'വിചാരണയെ ബാധിക്കുമെന്നതിനാൽ കേസിനെ സംബന്ധിച്ച് ഇപ്പോൾ കൂടുതൽ അഭിപ്രായം പറയുന്നില്ല. 2017ൽ ആരംഭിച്ച വിചാരണയിൽ പ്രോസിക്യൂഷൻ നൽകിയ 50 ശതമാനം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ദ്രാണി മുഖർജിക്ക് ജാമ്യം നൽകിയത്.

രണ്ടാം ഭർത്താവ് പീറ്റർ മുഖർജിയുടെയും അദ്ദേഹത്തിന്റെ മുൻ ഭാര്യയുടെയും മകനായ രാഹുൽ മുഖർജിയുമായുള്ള മകളുടെ ബന്ധത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഇന്ദ്രാണി മുഖർജിക്കെതിരെയുള്ള ആരോപണമെന്ന് സുപ്രീം കോടതി പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കേസാണിതെന്നും ജഡ്ജിമാർ പറഞ്ഞു.

2012-ൽ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് 2015ൽ ഇന്ദ്രാണി മുഖർജിയെ അറസ്റ്റ് ചെയ്യുന്നത്. മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്നാണ് ഇന്ദ്രാണി മുഖർജി മകളെ കൊലപ്പെടുത്തിയത്. മൃതദേഹം വനപ്രദേശത്തുകൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് മുംബൈക്ക് സമീപമുള്ള വനത്തിൽ നിന്നും ഷീന ബോറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൂന്ന് വർഷത്തോളം ഷീന ബോറയെ കാണാതായി എന്നായിരുന്നു വിവരം. ഈ കാലയളവിൽ ഷീന തന്റെ സഹോദരിയാണെന്നും അമേരിക്കയിലേക്ക് മാറിയെന്നുമാണ് ഇന്ദ്രാണി മറ്റുള്ളവരോട് പറഞ്ഞത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. ഇന്ദ്രാണിയെ സഹായിച്ചെന്നാരോപിച്ച് മാസങ്ങൾക്ക് ശേഷം സ്റ്റാർ ഇന്ത്യ മുൻ മേധാവിയും രണ്ടാം ഭർത്താവുമായ പീറ്റർ മുഖർജി അറസ്റ്റിലായിരുന്നു. എന്നാൽ 2020-ൽ ബോംബെ ഹൈക്കോടതി പീറ്റർ മുഖർജിക്ക് ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ ആയിരിക്കുമ്പോൾ, ഇന്ദ്രാണിയും പീറ്റർ മുഖർജിയും വിവാഹമോചനം നേടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP