Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിലെ മത പരിവർത്തന നിരോധന നിയമത്തിൽ കുരുങ്ങി ക്രൈസ്തവരും; യുവതിയെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ ഒമ്പത് പേർ അറസ്റ്റിൽ; ക്രൈസ്തവ കേന്ദ്രത്തിന് മുൻപിൽ ബജ്റംഗദളിന്റെ വൻ പ്രതിഷേധം

മധ്യപ്രദേശിലെ മത പരിവർത്തന നിരോധന നിയമത്തിൽ കുരുങ്ങി ക്രൈസ്തവരും; യുവതിയെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ ഒമ്പത് പേർ അറസ്റ്റിൽ; ക്രൈസ്തവ കേന്ദ്രത്തിന് മുൻപിൽ ബജ്റംഗദളിന്റെ വൻ പ്രതിഷേധം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: 'ലൗ ജിഹാദ്' തടയാനെന്ന പേരിൽ മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയ മത പരിവർത്തന നിരോധന നിയമത്തിൽ കുടുങ്ങി ക്രൈസ്തവരും. ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രക്ഷിതാക്കൾ ഉൾപ്പടെ ഒമ്പത് പേരെ ഇൻഡോറിലെ ഭൻവാർകാൻ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

'ക്രൈസ്തവ കേന്ദ്രത്തിൽ എത്തിച്ച തന്നെ അവിടെയുള്ള സ്ത്രീകൾ ചേർന്ന ബലം പ്രയോഗിച്ച് മർദിച്ചു'. യുവതി പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തി. 'ഞാൻ ഹിന്ദുവായാണ് ജനിച്ചത്. ഹിന്ദുവായി തന്നെ ജീവിക്കുന്നു. എന്നാൽ, തന്റെ അമ്മയും ചിലരും ചേർന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുയാണ്' യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ റിപ്പബ്ലിക് ദിനത്തിൽ ക്രൈസ്ത കേന്ദ്രത്തിൽ പ്രാർത്ഥനയിൽ പങ്കെടുത്ത 11 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

25 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് നടപടിയെടുത്തതെന്ന് ഭൻവാർകാൻ പൊലീസ് സ്റ്റേഷനിലെ എസ്ഐ സന്തോഷ് കുമാർ ദുതി പറഞ്ഞു. സ്റ്റേഷന് സമീപമുള്ള 'സത്പ്രകാശൻ സഞ്ചാർ കേന്ദ്ര' എന്ന ക്രൈസ്ത ആരാധനാലയത്തിൽ എത്തിച്ചാണ് മത പരിവർത്തനത്തിന് ശ്രമിച്ചതെന്നും യുവതി പരാതിയിൽ ആരോപിച്ചു.

അറസ്റ്റിന് മുൻപ് ക്രൈസ്തവ കേന്ദ്രത്തിന് മുൻപിൽ ബജ്റംഗദളിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രതിഷേധം.

ഉത്തർപ്രദേശിന് പിന്നാലെ ഈ മാസം ആദ്യത്തിലാണ് മധ്യ പ്രദേശ് സർക്കാർ 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയത്. പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP