Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീൽചെയർ സഹായം ആവശ്യപ്പട്ട മുതിർന്ന സ്ത്രീയോട് മോശമായി പെരുമാറിയ പൈലറ്റിന് സസ്പെൻഷൻ; ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റിനാണ് 3 മാസം സസ്പെൻഷൻ; നടപടി പത്രപ്രവർത്തക സുപ്രിയ ഉണ്ണി നായർ പങ്കുവച്ച ട്വീറ്റിനെത്തുടർന്ന്; അന്വേഷണത്തിൽ പൈലറ്റിന്റെ വീഴ്ച കണ്ടെത്തി ഡി.ജി.സി.എ

വീൽചെയർ സഹായം ആവശ്യപ്പട്ട മുതിർന്ന സ്ത്രീയോട് മോശമായി പെരുമാറിയ പൈലറ്റിന് സസ്പെൻഷൻ; ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റിനാണ് 3 മാസം സസ്പെൻഷൻ; നടപടി പത്രപ്രവർത്തക സുപ്രിയ ഉണ്ണി നായർ പങ്കുവച്ച ട്വീറ്റിനെത്തുടർന്ന്; അന്വേഷണത്തിൽ പൈലറ്റിന്റെ വീഴ്ച കണ്ടെത്തി ഡി.ജി.സി.എ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീൽചെയർ യാത്രികയായ പ്രായമായ സ്ത്രീയോടും മകളോടും മോശമായി പെരുമാറിയതിന് ഇൻഡിഗോ പൈലറ്റിനെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു. ജനുവരി 13ന് രാത്രി ചെന്നൈ ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ തനിക്കുണ്ടായ തിക്താനുഭവം പത്രപ്രവർത്തക സുപ്രിയ ഉണ്ണി നായർ ട്വിറ്ററിൽ പങ്കുവച്ചതിനെ തുടർന്നു ഡിജിസിഎ നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണു സസ്പെൻഷൻ.

എഴുപത്തിരണ്ടുകാരിയായ അമ്മയ്ക്കായി വീൽച്ചെയർ ആവശ്യപ്പെട്ടപ്പോൾ പൈലറ്റ് ജയകൃഷ്ണ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 'നിങ്ങളെ മര്യാദ പഠിപ്പിക്കുമെന്നും ഒരു രാത്രി തടവിൽ പാർപ്പിക്കുമെന്നും' ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ തന്നെ അധിക്ഷേപിച്ച ഇവർ മാപ്പപേക്ഷിച്ച് കത്തെഴുതണമെന്നും പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സംഭവത്തിന് ശേഷം ട്വീറ്റുകളിലൂടെയാണ് സുപ്രിയ ഉണ്ണി നായർ അസ്വസ്ഥമായ സംഭവം വിവരിച്ചത്. 'ജനുവരി 13 ന് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 6ഋ 806 ലെ ക്യാപ്റ്റൻ ജയകൃഷ്ണൻ എന്നെയും എന്റെ 75 വയസ്സുള്ള പ്രമേഹ രോഗിയായ അമ്മയെയും ഭീഷണിപ്പെടുത്തി. ഞങ്ങൾ വീൽചെയർ സഹായം ആവശ്യപ്പെട്ടതിനാൽ ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. കൂടാതെ ഞങ്ങൾ ഇറങ്ങുന്നത് തടയുകയും ചെയ്തു.'എന്ന് ഇൻഡിഗോയെ ടാഗ് ചെയ്ത് സുപ്രിയ ഉണ്ണി നായർ ട്വിറ്ററിൽ കുറിച്ചു.

ആദ്യമേ തന്നെ വീൽചെയർ സഹായത്തിനായി അപേക്ഷിച്ചെങ്കിലും ഫ്ളൈറ്റ് അറ്റന്റർ സേവനത്തിന്റെ ലഭ്യത ടിക്കറ്റിൽ ഉറപ്പുവരുത്താതെ നൽകാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. ഈ സമയം പൈലറ്റ് പുറത്തേക്ക് വരുകയും തങ്ങളെ അവഹേളിക്കുകയുമായിരുന്നു. തങ്ങൾക്ക് നേരെ ആക്രോശിക്കരുതെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തൽ ആരംഭിച്ചു എന്നും അവർ പറയുന്നു. ഈ സമയം ഫ്ളൈറ്റിൽ നിന്നിറങ്ങാൻ അമ്മയെ സഹായിക്കാനായി വീൽചെയറുമായി ആളുകൾ വന്നു. പക്ഷേ നിങ്ങൾ എങ്ങോട്ടും പോകാൻ പോകുന്നില്ലെന്ന് പറഞ്ഞ് അമ്മയ്ക്ക് നേരെ തിരിഞ്ഞു. പിന്നീട് നിങ്ങളെ ഒരു രാത്രി തടവിൽ പാർപ്പിക്കുമെന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും ട്വീറ്റിൽ പറയുന്നു.

പൈലറ്റിന്റെ ഈ നടപടി ഇവരുടെ യാത്ര 75 മിനിറ്റ് വൈകിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീൽച്ചെയർ യാത്രക്കാരിയായ മുതിർന്ന വനിതയോടുള്ള പൈലറ്റിന്റെ പെരുമാറ്റം മോശമായിരുന്നെന്നും അതിനാൽ അദ്ദേഹത്തിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ഡി.ജി.സി.എ. അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP