Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറക്കുന്നതിനിടെ സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

പറക്കുന്നതിനിടെ സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: സൂറത്തിൽ നിന്ന് കൊൽക്കത്തിലേക്ക് പറന്ന് ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഭോപ്പാൽ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം ഭോപ്പാലിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

'സൂറത്തിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക പ്രശ്‌നത്തെതുടർന്ന് ഭോപ്പാലിലേക്ക് വഴവിതിരിച്ചുവിട്ടു' , ഭോപ്പാൽ എയർപ്പോർട്ട് ഡയറക്ടർ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാർക്കൊന്നും അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP