Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി.എഫ് 7നെതിരെ ഇന്ത്യക്കാർക്ക് ഹൈബ്രിഡ് പ്രതിരോധശേഷി;യാത്രാ നിരോധനം ഫലപ്രദമല്ല; ബി.എഫ്.7 നേരത്തെ തന്നെ രാജ്യത്ത് ഉണ്ടായിരുന്നതിനാൽ പുതിയ തരംഗത്തിന് സാധ്യത വളരെ കുറവാണെന്നും മുൻ എയിംസ് ഡയറക്ടർ

ബി.എഫ് 7നെതിരെ ഇന്ത്യക്കാർക്ക് ഹൈബ്രിഡ് പ്രതിരോധശേഷി;യാത്രാ നിരോധനം ഫലപ്രദമല്ല; ബി.എഫ്.7 നേരത്തെ തന്നെ രാജ്യത്ത് ഉണ്ടായിരുന്നതിനാൽ പുതിയ തരംഗത്തിന് സാധ്യത വളരെ കുറവാണെന്നും മുൻ എയിംസ് ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് കോവിഡിനെതിരെ ഹൈബ്രിഡ് പ്രതിരോധശേഷിയുള്ളതിനാൽ പുതിയ തരംഗത്തിൽ നിന്ന് രാജ്യം സുരക്ഷിതമാണെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. സ്വാഭാവിക അണുബാധയുടെയും വാക്‌സിനേഷന്റെയും സംയുക്ത ഫലമാണ് ഹൈബ്രിഡ് പ്രതിരോധശേഷി. ബി.എഫ്.7 നേരത്തെ തന്നെ രാജ്യത്ത് ഉണ്ടായിരുന്നതിനാൽ പുതിയ തരംഗത്തിന് സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിയന്ത്രമേർപ്പെടുത്തേണ്ടതില്ലെന്നും അത് വൈറസ് വ്യാപനം തടയുന്നതിന് സഹായിക്കില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോണിന്റെ പല വകഭേദങ്ങൾ ഇന്ത്യയിലുണ്ടെന്നും യാത്ര വിലക്കുകൾ വൈറസ് പടരുന്നത് തടയില്ലെന്നും ഡോ. ചന്ദ്രകാന്ത് ലഹരിയ പറഞ്ഞു. റാൻഡം സാംപ്ലിങ്ങിലൂടെ അന്താരാഷ്ട്ര യാത്രക്കാരിൽ കോവിഡ് പരിശോധന നടത്തുന്നതാണ് യുക്തിസഹമായ സമീപനമെന്നും അദ്ദേഹം നിർദേശിച്ചു.

ചൈനയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്ന് രാജ്യത്തെത്തുന്നവർ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നെത്തുന്നവർ രോഗലക്ഷണങ്ങൾ കാണിക്കുകയോ, കോവിഡ് സ്ഥിരീകരിക്കുകയോ ചെയ്താൽ അവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP