Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെമിയിലെത്തി വനിത ഹോക്കി ടീമിന് വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തി രത്‌ന വ്യാപാരി; മെഡൽ നേടിയാൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന പുത്തൻ കാർ സമ്മാനിക്കുമെന്നും എച്ച്.കെ ഗ്രൂപ്പ്

സെമിയിലെത്തി വനിത ഹോക്കി ടീമിന് വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തി രത്‌ന വ്യാപാരി; മെഡൽ നേടിയാൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന പുത്തൻ കാർ സമ്മാനിക്കുമെന്നും എച്ച്.കെ ഗ്രൂപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വന്തം ജീവനക്കാർക്ക് വാരിക്കോരി സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകി ശ്രദ്ധേയനായ ഗുജറാത്തിലെ രത്‌ന വ്യാപാരി സാവ്ജി ദോകിയ വനിതാ ഹോക്കി ടീമിന് സമ്മാനങ്ങളുമായി രംഗത്തെത്തി. ഒളിമ്പിക്‌സ് ഹോക്കിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെമിയിലെത്തിയ ഇന്ത്യൻ വനിത ടീം അംഗങ്ങൾക്ക് വീടുവെക്കാൻ 11 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

രാജ്യത്തിനായി മെഡൽ നേടിയാൽ വീടുള്ള മറ്റ് ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന പുതു പുത്തൻ കാർ സമ്മാനിക്കുമെന്നും എച്ച്.കെ ഗ്രൂപ്പ് വാഗ്ദാനം ചെയ്തു. ദോകിയയുടെ അമേരിക്കയിലുള്ള സഹോദരനും ലക്ഷം രൂപ വീതം നൽകി ടീമിനെ ആദരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

കരുത്തരായ ആസ്‌ട്രേലിയയെ 1-0ത്തിന് തറപറ്റിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിലെത്തിയത്. എന്നാൽ ബുധനാഴ്ച നടന്ന സെമിയിൽ ഇന്ത്യയെ 2-1ന് തോൽപിച്ച് അർജന്റീന മെഡൽ ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP