Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തായ്‌ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു; കുടുംബത്തിലെ ആർക്കും പാസ്‌പോർട്ട് ഇല്ലാത്തതിനാൽ തായ്‌ലൻഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ സാധിക്കാതെ ബന്ധുക്കൾ

ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തായ്‌ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു; കുടുംബത്തിലെ ആർക്കും പാസ്‌പോർട്ട് ഇല്ലാത്തതിനാൽ തായ്‌ലൻഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ സാധിക്കാതെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

ഭോപ്പാൽ: ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ തായ്‌ലൻഡിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി പ്രഗ്യ പലിവാൽ(29) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം തായ്‌ലൻഡിലെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രഗ്യയുടെ മൃതദേഹത്തിനായി ബന്ധുക്കൾ കാത്തിരിപ്പിലാണ്.

കുടുംബത്തിലെ ആർക്കും പാസ്‌പോർട്ട് ഇല്ലാത്തതിനാൽ തായ്‌ലൻഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ല. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഫുക്കറ്റിലേക്ക് പോയതായിരുന്നു പ്രഗ്യ. സുഹൃത്ത് വഴിയാണ് പ്രഗ്യയുടെ വാഹനാപകടം വീട്ടുകാർ അറിഞ്ഞത്.

ബാങ്കോക്കിലെ ഇന്ത്യൻ എംബസി മരിച്ച പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP