Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെയ്‌ 12 മുതൽ തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ; ആദ്യഘട്ടമെന്ന നിലയിൽ ഡൽഹിയിൽ നിന്നും വിവിധ ന​ഗരങ്ങളിലേക്ക് സർവീസ് നടത്തുക 15 ട്രെയിനുകൾ

മെയ്‌ 12 മുതൽ തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ; ആദ്യഘട്ടമെന്ന നിലയിൽ ഡൽഹിയിൽ നിന്നും വിവിധ ന​ഗരങ്ങളിലേക്ക് സർവീസ് നടത്തുക 15 ട്രെയിനുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് മെയ്‌ 12 മുതൽ തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടമെന്ന നിലയിൽ 15 ട്രെയിനുകളാണ് ഓടിക്കുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതൽ ബുക്കിങ് ആരംഭിക്കും. കർശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയിൽ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാർ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകൾ ഉൾപ്പെടെ പരിശോധിക്കും.

ന്യൂഡൽഹിയിൽനിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കും. ഐആർസിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്‌റ്റേഷനിൽനിന്ന് ടിക്കറ്റ് വിൽപന ഉണ്ടാവില്ല. കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP