Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ ട്രെയിനുകളിൽ ഇനി എയർ കണ്ടീഷൻ ചെയ്ത സെക്കൻറ് ക്ലാസ് ജനറൽ കോച്ചുകളും; പദ്ധതി നടപ്പാക്കുക ഈ വർഷം അവസാനത്തോടെ

രാജ്യത്തെ ട്രെയിനുകളിൽ ഇനി എയർ കണ്ടീഷൻ ചെയ്ത സെക്കൻറ് ക്ലാസ് ജനറൽ കോച്ചുകളും; പദ്ധതി നടപ്പാക്കുക ഈ വർഷം അവസാനത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ ഇനി എയർ കണ്ടീഷൻ ചെയ്ത സെക്കൻറ് ക്ലാസ് ജനറൽ കോച്ചുകളും. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. റിസർവേഷൻ ഇല്ലാത്ത കംപാർട്ടുമെൻറുകൾ എ.സിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. നേരത്തെ എ.സി 3ടയർ ഇക്കോണമി ക്ലാസുകൾ അവതരിപ്പിച്ച രീതി പിന്തുടർന്നാണ് പുതിയ നടപടി.

കപ്പുർത്തലയിലെ റയിൽ കോച്ച് ഫാക്ടറിയിലാണ് എസി ജനറൽ സെക്കൻറ് ക്ലാസ് കോച്ചുകൾ നിർമ്മിക്കുന്നത്. സാധാരണക്കാരുടെ റെയിൽ യാത്രയുടെ രീതി തന്നെ മാറ്റുന്ന പദ്ധതിയാണ് ഇത്, സെക്കൻറ് ക്ലാസ് യാത്രകൾ അത്രയും കംഫർട്ടബിൾ ആയിരിക്കും - ആർസിഎഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത ഇത് സംബന്ധിച്ച് പറഞ്ഞു.

സെക്കൻറ് ക്ലാസ് എസി കോച്ചുകളുടെ രൂപരേഖ ഇതിനകം തന്നെ കപ്പുർത്തലയിലെ റയിൽ കോച്ച് ഫാക്ടറി നിശ്ചയിച്ചു കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. 100 പേർക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്റെ നിർമ്മാണ ചെലവ് 2.24 കോടി എങ്കിലും വരുമെന്നാണ് കണക്ക്. ഈ കോച്ചുകൾ പ്രധാനമായും ഉപയോഗിക്കുക മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ദീർ‍ഘദൂര മെയിൽ എക്സ്പ്രസ് ട്രെയിനുകളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP